വേരറ്റുപോയൊരു വൃക്ഷത്തടിപോൽ ചിറകൂപോയൊരു ശലഭംപോലെ നിലയില്ലാകയത്തിലകപ്പെട്ടപോലോരു തുഴയില്ല തോണിയിൽ പെട്ടുപോയ് ഞാൻ കരയുവാനെനിക്കിനി കണ്ണീരില്ലാ ചിരിക്കുവാനെന്നേ മറന്നുപോയ ഞാൻ സ്വപ്നങ്ങളെല്ലാം എരിഞ്ഞമർന്ന ഒരു കനൽകട്ടയായിന്നെരിയുന്നു ഞാൻ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായ് ഉണ്ണികളോടി അടുത്തിടുമ്പോൾ ഉത്തരം നോക്കിയിരിക്കുവാനെ ഈ ഉണ്ണൂലി തള്ളയ്ക് പറ്റത്തുള്ളൂ കുുന്നികുരുക്കൾ പെറുക്കിക്കൂട്ടി കുഞ്ഞുങ്ങൾ കണക്കുകൾ കൂടുന്നേരം കൊഞ്ഞനം കാട്ടി കഴിഞ്ഞകാലം മിഴിവോടെ മുന്നിൽ നിറഞ്ഞുനില്പു