സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
"വെല്ലുവിളികൾ ഏറ്റെടുക്കു,,എങ്കിലേ വിജയത്തിന്റെ ആനന്ദം അനുഭവിക്കാനാവു. "യു എൻ സെക്രട്ടറി ജനറൽ ആയിരുന്ന ജോർജ് പാറ്റൺ എന്ന മഹാന്റെ വാക്കുകളാണിവ. അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ടു വർഷം കേരളത്തിൽ പ്രളയം എത്തിയത്. ഒന്ന് ഇരുട്ടി വെളുക്കുന്ന നേരം കൊണ്ട് നാം കെട്ടിപൊക്കിയ പലതും അതിൽ കടപുഴകി.ഇപ്പോഴിതാ കണ്ണടച്ചു തുറക്കുന്ന നേരത്തിൽ നമ്മുടെ നാട്ടിലൊരു മഹാമാരി പിടിക്കുന്നു. ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19. കഴിഞ്ഞ വർഷത്തിലെ അവസാന ദിനം സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടു തീ പോലെ പടരുകയും ചെയ്ത ഈ പകർച്ചവ്യാധിയെ 2020 മാർച്ച് 11നാണ് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. കൊറോണ വൈറസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന് കോവിഡ് 19 എന്ന പേര് കഴിഞ്ഞ ഫെബ്രുവരി യിലാണ് നല്കിയ ത്. ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴിഞ്ഞു.മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് 190 ലേറെ രാജ്യങ്ങൾ 4.5 ലക്ഷത്തിലേറെ രോഗികൾ മരണം 20000 ലേറെ ,കണക്കുകൾ നാൾക്കുനാൾ പെരുകുകയാണ്. രോഗത്തെ ചെറുക്കാൻ വഴിയറിയാതെ ലോകമെങ്ങുമുള്ള ആളുകൾ വീടുകളിൽ അടച്ചിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ കരിന്തേളിനെ മുതൽ ചീങ്കണ്ണിയെ വരെക്കിട്ടുന്ന ഒരു വമ്പൻ മത്സ്യ ചന്തയുണ്ട്. ഈ മാർക്കറ്റിൽ നിന്നാണ് 2019ലെ കൊറോണാ വൈറസ് ബാധയുടെ തുടക്കം ഇവിടെ നിന്നും ശേഖരിച്ച 585 സാമ്പിളുകളിൽ 33 എണ്ണത്തിലും കൊറോണ വൈറസ് ബാധ കണ്ടെത്തി. ശ്വസന കണങ്ങളിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും. കോവിഡ് 19 ഒരു വൈറസ് രോഗമായതിനാൽ രോഗത്തിന് കൃത്യമായ മരുന്നില്ല. പ്രകടമാകുന്ന രോഗ ലക്ഷണ ങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത്. ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുന്നത് രോഗബാധയെ ഒരു പരിധി വരെ തടയും. ചുമ ,തുമ്മൽ, പനി എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ഉടൻ വൈദ്യസഹായം തേടുകയും ചെയ്യുക. വൈറസിനെ തുരത്താൻ നമ്മുടെ കൈയിലുള്ള ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളാണ് സോപ്പും ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസറും .കൈ കഴുകാൻ സോപ്പും വെള്ളവും ഉപയോഗിക്കുക. 20 സെക്കൻ്റെങ്കിലും കൈ കഴുകുക. 60 ശതമാനമെങ്കിലും ആൾക്കഹോൾ ഉള്ള ഹാൻഡ്സാനിറ്റൈസർ ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറയ്ക്കാൻ ടിഷ്യുവോ തൂവാലയോ ഉപയോഗിക്കുക. ടിഷ്യു ഉപയോഗിച്ച ശേഷം അടച്ചിട്ട ബിന്നിൽ നിക്ഷേപിക്കുക. മാസ്ക് ഉപയോഗിക്കുമ്പോൾ മൂക്കും വായും കൃത്യമായും മൂടുക. ഉപയോഗിച്ച ശേഷം മാസ്കിൻ്റെ മുൻവശത്ത് സ്പർശിക്കരുത്. രോഗം ബാധിച്ച മൃഗങ്ങളുമായും കേടായ ഇറച്ചിയുമായും സമ്പർക്കം പുലർത്താതിരിക്കുക. തെരുവ് മൃഗങ്ങൾ അവയുടെ മാലിന്യം മൃഗ സ്രവം എന്നിവയുമായി സമ്പർക്കത്തിൽ വരാതിരിക്കുക. യാത്രക്കിടയിൽ അസ്വസ്തത തോന്നിയാലോ അസുഖബാധിതരായാലോ ഉടൻ വൈദ്യസഹായം തേടുക. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് യാത്രാ വിവരങ്ങളെല്ലാം നൽകുക. മൃഗങ്ങളെയും അവയുടെ ഇറച്ചി പോലുള്ള ഉൽപന്നങ്ങളെയും തൊട്ടാൽ പിന്നെ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കാതിരിക്കുക. പരിസ്ഥിതി ശുചീകരണവും രോഗബാധ തടയാൻ കാരണമായിത്തീരുന്നു. വ്യക്തി ശുചിത്വവും ഈ രോഗബാധ ഇല്ലാതാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന നമ്മൾ പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലുo എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത്❓
|