കൊറോണ എന്ന മഹാമാരി
മനുഷ്യനെ കൊന്നൊടുക്കുന്ന മഹാമാരി
ലോകം കീഴടക്കിയ ഭീകരൻ
ഒറ്റക്കെട്ടായ് നാം നേരിടേണം
കാക്കിയുടുപ്പിട്ട പോലീസുകാർ
വെള്ളയുടുപ്പിട്ട ആരോഗ്യപ്രവർത്തകർ
ആത്മാർത്ഥ സേവനത്തിനു മുൻപിൽ
കൈകൾ കൂപ്പി നിന്നീടുന്നു
നമുക്കും അനുസരിക്കാം നിയമങ്ങൾ
വീട്ടിലിരിക്കാം അകലം പാലിക്കാം
തൂവാല ഉപയോഗിക്കാം കൈകൾ കഴുകാം
കൊറോണയെ തുരത്തി ഓടിക്കാം
അശ്വിൻ നാഥ്.എം.എ
3 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത