കണ്ണില്ല, മൂക്കില്ല , കാതില്ല,
രൂപമേ ഇല്ല .
അതി ശക്തൻ,
അതി സൂഷ്മം,
അതി ഭയങ്കരൻ.
ഭയപ്പെടുത്തി അകറ്റി നിർത്തി.
ആളൊഴിഞ്ഞു, അരങ്ങൊഴിഞ്ഞു,
ഉയിർത്തെഴുന്നേറ്റ് യുവജനം.
ഭക്ഷണം അവശ്യ വസ്തുവായി.
അരോഗ്യ കേരളം ഉണർന്നു,
സ്നേഹം വിളയാടി,
മനുഷ്യരൊന്നായി.
അതിജീവിക്കാം ...
അകലം പാലിക്കാം.
വേലിക്കെട്ടുകൾ തകർത്തീടാം.
ഇത്തിരിക്കുഞ്ഞനെ തുരത്തീടാം.
കോവിഡിനെ പിടിച്ച് കെട്ടി,
മനുഷ്യന് അനുഭവ പാഠമായി.