ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/ഏകാന്തതയുടെ തുരുത്ത്

20:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഏകാന്തതയുടെ തുരുത്ത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏകാന്തതയുടെ തുരുത്ത്

ഈ ജീവിതം ചില വഴിയോരക്കാഴ്ചകളിലേയ്ക്ക് എത്തി നോക്കുകയാണ് .
ഒന്ന് : എന്റെ ഗ്രാമം നിശ്ചലമാണ്
എന്റെ വേരടർന്ന മോഹം പോലെ .
രണ്ട് : ആ ചങ്ങാടത്തിലൂടെ ദൂരേയ്ക്ക്
ഒഴുക്കി വിടുന്നു വീണ പൂക്കൾ .
മൂന്ന് : ഒരു കവിത എഴുതിനോക്കാം ,
പക്ഷേ പറ്റുന്നില്ല എഴുതിയ കവിതയെല്ലാം
അർത്ഥമില്ലാത്ത ഒരു ആത്മകഥയായി
വീണ്ടും എന്നെ നോവിക്കുന്നു .
നാല് : ഇനിയൊന്നു വഴിയോരത്തേക്കിറങ്ങാം .
ആവോളം ചിരിച്ചോളൂ കരഞ്ഞോളൂ കാരണം
എന്റെ ശബ്ദത്തിലൂടെ ഈ തുരുത്ത് ജീവിക്കുന്നു .

വിഘ്‌നേഷ് കാർത്തിക് എ
9 ബി ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട്‌ ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത