യാത്രകൾ ഇല്ലാതെ നമ്മൾ അവധി കാലത്തെ അതിജീവിച്ചു.
പുരോഹിതൻ, പൂജാരി, ഉസ്താദ് ഇവരൊന്നും രോഗികളുടെ രക്ഷകൻ അല്ല.
ദൈവം അവനവന്റെ ഉളളിൽ ആണ് എന്നും ദൈവങ്ങളെ വീട്ടിലിരുന്ന് ഭക്തിപൂർവം ആരാധിക്കാനാവുമെന്നും മനസ്സിലായി.
മലിനീകരണമില്ല,കൊള്ളയും കൊലയും ഇല്ലാത്ത സ്വച്ഛത.വാഹനാപകടങ്ങളുടെ വാർത്തകൾ ഇപ്പോൾ കേൾക്കാനില്ല.
പാപപ്പെട്ടവനും പണക്കാരനും ഒരേ ചികിത്സയും ഒരേ ഭക്ഷണവുമാണ്.
കുടുംബസമേതം ഒരുമിച്ച് ആഹാരം കഴിക്കാനും സമയം ചിലവഴിക്കാനും സാധിച്ചു.പണം കൊണ്ട് ഒന്നും നേടാൻ കഴിയില്ലെന്ന് നാം മനസ്സിലാക്കി.ആർഭാടമില്ലാത്ത ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞു.
വ്യക്തിശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും എല്ലാവരും ശീലിച്ചു.
മനുഷ്യൻ ഒന്നും ചെയ്യാതെതന്നെ ഭൂമി വേഗത്തിൽ പുനർജനിച്ചു.