അതിരില്ലാ മോഹത്തിൻ ആവേശം പോൽ അനുദിനമങ്ങനെ മറഞ്ഞുപോയി ഗഗനരഥത്തിൻ ഗതിമാറിയതുപോൽ ജ്വലിക്കയായ് ഞാനും അനുസൃതമായ് ചിറകില്ലാതെ പറക്കാനൊരുങ്ങുന്ന പക്ഷിതൻ മാറിൽ മറഞ്ഞീടവേ തരളമാം യാമത്തിൽ കാത്തിരിക്കും വിരളമാം നിന്റെയീ പുഞ്ചിരിക്കായ് പിരിയുമ്പൊഴും നമ്മളൊരുമിച്ച് മാത്രം..... നീ പോകുന്ന പാതയിലെൻ കാല്പാദ ബിംബമുണ്ട് നിത്യനൈർമല്യ നിലാവുപോലെ പ്രകാശിക്കുന്ന നിൻ ആനനം എന് മനസ്സിൽ മുഖചിത്രമാ..... കാത്തിരിക്കും ഒരു സ്വപ്നമായ് ഞാൻ കാലത്തിനൊപ്പം കടന്നു ചെല്ലും..... വരികൾ അപ്പോഴും വിസ്മയം പൂവണിഞ്ഞു ഇതളണിയും മനസ്സിന്റെ സാന്ത്വനം പോൽ കാത്തിരിക്കും ഞാൻ നിനക്കായ്.....