ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/അവസാനമോ തുടക്കമോ
അവസാനമോ തുടക്കമോ
ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ കനവൊടിഞ്ഞ നെഞ്ചുമായി ദിക്കില്ലാ കോണിലേക്ക് പറന്നകന്നു നാം ഓരോരുത്തരും ദിനം തൻ വേദന ഭൂമിദേവിക്ക് പാദത്തിൽ സമർപ്പിച്ചു കൊണ്ട് പാതവക്കിലൂടെ സഞ്ചരിച്ച് പാപകർമ്മങ്ങൾ ഒഴിപ്പിച്ച് ഓരോ ദിനവും തള്ളീടുന്നു കുറ്റാതി കൃത്യങ്ങൾ ഏറുന്ന നമ്മിൽ കുറ്റാതിബോധമോ കുറയുന്നുമില്ല രക്തം തിളക്കുന്ന ശിരസ്സാൽനാം ഉടയവരെന്നോ ഉറ്റവരെന്നില്ലാതെ ഭൂമിക്കുമേൽ ഏൽപ്പിച്ചു ദേഹം അലക്ഷ്യമായി പാറി നടന്നൊരു പക്ഷിയെപ്പോലെ നാം പെട്ടെന്നതാ വന്നു വീണു തൻ മുൻപിൽ കിടക്കുന്നു തുറക്കാൻ പറ്റാത്ത ചുമരുകൾ മാത്രം മനുഷ്യനഹങ്കാരം തൻ കയ്യിലാക്കാൻ ദേവൻ ഇറങ്ങിത്തിരിച്ചു തൻ മുന്നിലേക്ക് തീരില്ലഹങ്കാരം ഇതാ ഒതുക്കാൻ മഹാമാരി എല്ലാം നിലയ്ക്കുന്ന നാൾ വരും നമ്മിൽ അന്നു ഗ്രഹിച്ചിടാം നമ്മേ നമുക്ക് വീണ്ടെടുക്കാം ഈ ഭൂലോകവും .....
|