മാറ്റണം മാറ്റണം ഈ മഹാരോഗത്തെ ഒരുമയോടെ ഒരുമിച്ച് കൈകൾ കോർത്ത് നിന്നിടാം ഭയക്കേണ്ട ഭയക്കേണ്ട ഈ മഹാരോഗത്തെ ജാഗ്രതയോടെ ഒരുമിച്ച് മാറ്റണം ഈ രോഗത്തെ ശുചിത്വത്തോടെ കൈകൾ കഴുകി അകറ്റണമീ രോഗത്തെ നിപ്പയെയും പ്രളയത്തെയും നേരിട്ട നമ്മൾ ഈ മഹാരോഗത്തെ തുരത്തിടും മാറ്റിടാം മാറ്റിടാം സ്നേഹസന്ദർശനങ്ങൾ മാറ്റിടാം മാറ്റിടാം ഹസ്തദാനങ്ങളും നമിച്ചിടാം നമിച്ചിടാം ആരോഗ്യ പ്രവർത്തകരെ അവർ തൻ നിർദേശങ്ങൾ പാലിച്ചു പോയിടാം ഒത്തുകൂടൽ, പുറത്തിറങ്ങൽ ഒഴിവാക്കിടാം നമുക്ക് വീട്ടിലിരുന്നു നാടിനെ രക്ഷിച്ചീടുക നമ്മൾ