ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/തിരിച്ചറിയുന്ന നാൾ
തിരിച്ചറിയുന്ന നാൾ
തൻ കയ്യാൽ സൃഷ്ടിച്ചതിനെ തൻ കയ്യാൽ ഒഴുക്കീടുന്നു അജൻ നമുക്കായ് മഹിയിൽ ഒരുക്കി വിശ്രാന്തി കൊള്ളുന്നൊരിടം അവനവൻ ചെയ്തൊരു തെറ്റുകളെല്ലാം അവനവൻ ഓർത്തില്ല ഈ ദുരന്തം ഓർക്കാനും കഴിയില്ല ഈ ദിനങ്ങൾ ഹരിതമാം ഭൂമിയെ മലിനമാം മഹിയാക്കി കുളിപ്പവനേതു തണ്ണീർതടത്തിൽ പ്ലാസ്റ്റിക്കിനിരയാക്കി പാവങ്ങളെ കിണറുകൾ വറ്റി പരിസ്ഥിതിയാകെ വരണ്ടുണങ്ങി കാണുന്നിടമെല്ലാം മണ്ണിൽ ലയിക്കാത്ത വിണ്ണിനു ശത്രുവായ് പ്ലാസ്റ്റിക്കെന്നൊരു രാക്ഷസനും ഇനിയുള്ള ജന്മങ്ങൾ- ക്കിനിയും വിണ്ണിൽ വസിക്കാനൊരിടം നാം ബാക്കി വെച്ചോ ? പൂവില്ല ഇലയില്ല ചെടിയില്ല മരമില്ല നോക്കുവാൻ സുഖമില്ല തലചായ്ക്കാൻ മണ്ണിലിടമില്ല എല്ലാം ചെയ്തൊരു സുഖവാസി നാം എല്ലാം തകർന്നൊരു ജീവജാലങ്ങളും അന്തിയുറങ്ങുവാനൊരിടവും തേടി അങ്ങോട്ടുമിങ്ങോട്ടും പാറുന്ന പക്ഷി ലോകത്തിന്നവസാനമാണോ- യിതെല്ലാം ലോകമന്യേ ഒതുങ്ങുന്ന നാൾ മാത്രമാണോ! കാത്തിടാം മഹിയെ നാളേയ്ക്കു മിന്നേക്കും ഓർത്തിടാം എന്നെന്നും ഈ ദിനങ്ങൾ പെരുകുന്നു രോഗികൾ അടിയുന്നു ആശുപത്രിയിൽ തുടച്ചിടാം നമുക്കീ പുതിയൊരു ലോകത്തിനുടമയായി.
|