ലോകമൊരു വലിയ ഗോളം ഈ ഗോളത്തിൽ പല രാജ്യങ്ങൾ പല രാജ്യങ്ങളിൽ പലതരം ജീവികൾ മനുഷ്യർ അവരിൽ ഒന്ന് മാത്രം ജാതി മത വർണ ചിന്തയിൽ മർത്യർ തമ്മിൽ മത്സരം എങ്കിലും മാനവാ നിൻ ദേഹത്തോടുന്ന രക്തത്തിനെന്നും ചുവപ്പ്നിറം ! ധനികർ, ദരിദ്രർ, ഉന്നതർ എന്നിങ്ങനെ വസച്ചീടുമ്പോൾ ഉണ്ടായി മഹാമാരിയും, പ്രളയവും പ്രകൃതിക്കെന്തു ജാതിയും മതവും ? പ്രളയത്തിനപ്പുറം മഹാമാരികൾക്കുമപ്പുറം ഒന്നാണ് നമ്മൾ ഒന്നിച്ചു മുന്നേറണം പ്രകൃതിക്കനുസരിച്ചു തോളോടുതോൾചേർന്നു നല്ല മനുഷ്യരായി ജീവിക്കാം നമുക്ക്