ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/അക്ഷരവൃക്ഷം/നല്ല പാഠം

20:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല പാഠം



മാളികയിലിന്നലെ ആടിയ
താണ്ഡവം

മാടത്തിലിന്ന് കേഴലായി മാറി,

ഗതകാലങ്ങൾ മറന്ന നിന്നെ കാലം പഠിപ്പിച്ചൊരു നല്ല പാഠം,

നിൻ ചെയ്തികളെല്ലാം കണ്ണീർ പൂക്കളായി സോദർക്കിന്ന്,

രോഷാദി-ഗർജനങ്ങൾ നീ ഉയർത്തിയിന്നലെ
രോദനങ്ങളായി ഇന്നുകേട്ടു,

ഹുങ്കാര ശബ്ദമെല്ലാം നിൻ യാചന സ്വരങ്ങളായി മാറിയിന്ന്,

കാലം നിനക്കായി കാത്തുവച്ച കർമ്മ ഫലമല്ലൊ കൊറോണ താണ്ഡവം.....
 

ബ്ലസ്സി ടോം
8 A ജി.എച്ച്.എസ്.എസ് മൂക്കന്നൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത