പാരിലുള്ള മാനവൻ ഹുങ്കിനാൽ വിലസിടുമ്പോ, കൊറോണയെന്ന വ്യാധി- വന്നു പടർന്നിടുന്നു മാരിയായി തടുത്തിടാനറിഞ്ഞിടാതെ മർത്യലോകമാധി പൂണ്ടു.. ദിനംപ്രതി മരിച്ചിടുന്നു ആയിരങ്ങൾ സോദരന്മാർ സ്തബ്ധമായി നിന്നു പോയി ദൈവമെന്ന ശക്തി പോലും ശുചിത്വമാണതിന്നൊരു വിധിയെഴുതി വൈദ്യലോകം ഇടയ്ക്കിടെ കരംകഴുകി ശുചിത്വമേവ ചെയ്തിടാം കൊറോണയെന്ന മാരിയെ തുരത്തിടാം നമുക്കുടൻ...
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത