20:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം
അഖില മാനവർക്കും
ഉൾഭയത്തിൻ നാളുകൾ.
ചൈനയിലാണ് പിറവി.
ഇറ്റലിയും അമേരിക്കയും കറങ്ങി,
സംഹാരം തുടരുന്നു.
നാമം,കോവിഡ് 19 എന്നും കൊറോണയെന്നും
വിളിച്ചവർ വിറക്കുന്നു
അടുത്തവർ അകലം പാലിക്കുന്നു.
നിന്ദിച്ചവർ വന്ദിക്കുന്നു
എല്ലാം ഒതുങ്ങിക്കഴിയണമെന്നാജ്‍ഞാപിക്കുന്നു
സമയം ഇല്ലാത്തവർക്ക്
സമയം പാഴാകുന്നു.
ഗതകാല സ്മരണകൾ വാചാലമാകുന്നു
ലക്ഷങ്ങൾ മരിക്കുന്നു.
ലക്ഷണങ്ങൾ,ഔഷധങ്ങളെ,മരവിപ്പിക്കുന്നു.
മനുഷ്യനെ നോക്കി പ്രകൃതി ചിരിച്ചു.
ശുദ്ധവായു ശ്വസിക്കാൻ,ഒരവസരം തന്നു.
ചീവീടുകളും പറവകളും പുറത്തിറങ്ങി.
നാം തടവറകളിൽ നിന്നും ,
അവയെ കണ്ടാസ്വദിച്ചു.
പ്രാർത്ഥനാലയങ്ങൾക്ക്,
കണ്ണീരോടെ താഴുവീണു.
രക്ഷിതാവുണ്ടെന്ന-സത്യം,
അറിയുന്ന കാലം.
പ്രകൃതിയിലേക്ക്,ലാളിത്യത്തിലേക്ക്,
മടങ്ങാൻ ഉണർത്തുന്ന കാലം.
ഒരുക്കിവെച്ച രുചിയുടെ മാഹാത്മ്യം
പകർന്നുതന്ന കാലം
വ്യക്തിശുചിത്വം ആരോഗ്യമാണെന്നറിയിച്ച കാലം.
കരുണയും കടപ്പാടും പഠിപ്പിച്ച കാലം
തിരിഞ്ഞുനോക്കാത്ത,ചക്കപോലും
മഹിതമായ കാലം.
കോവിഡ്,നീ നൻമകൾ പഠിപ്പിച്ചു.
മനുഷ്യർ പാവങ്ങൾ
സംഹാരം തുടരരുതേ...
നീയും നിൻെറ വീടണയൂ...
ഈകാലവും കടന്നുപോകും.
പുതിയപ്രഭാതങ്ങൾ വിരിയുന്നു,പ്രത്യാശയോടെ.
"ബ്രേക് ദ ചെയിൻ" നൽകിയ അനുഭവങ്ങളിലൂടെ...