എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/രോഗപ്രതിരോധം

19:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

കൊറോണ വൈറസ് ശ്വാസനാളത്തെയാണ് പ്രധാനമായി ബാധിക്കുന്നത് . അതിന്റെ ആദ്യത്തെ ലക്ഷണങ്ങളാണ് മൂക്കൊലിപ്പ്, ചുമ, പനി, ശ്വാസതടസ്സം, തൊണ്ടവേദന, ദേഹവേദന തുടങ്ങിയവ. പിന്നീട് ന്യൂമോണിയ,ക്ഷീണം,ജലദോഷം,വൃക്കസ്തംഭനം,രക്തസ്തംഭനം,സമ്മർദ്ദത്തിനുള്ള വ്യതിയാനം എന്നിവയും മരണവും സംഭവിക്കാം. വൈറസ് പടരുന്നത് ശരീരസ്രവങ്ങളിൽ നിന്നാണ്. കൊറോണ വൈറസ് രോഗിയാണെങ്കിൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസ് ഉണ്ടായിരിക്കും. വൈറസ് രോഗമുള്ള രോഗിയുമായി ഇടപഴകുമ്പോൾ രോഗമുണ്ടാകാം. കൊറോണ വൈറസിന് എതിരായി കൃത്യമായ ആന്റിവൈറൽ മരുന്നുകൾ ഇല്ല. പ്രതിരോധവാക്സിനും ലഭ്യമല്ല. രോഗിയ്‌ക്ക് വിശ്രമം അത്യാവശ്യമാണ്.ഇതിനെ പ്രതിരോധിക്കാൻ പരിസരശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയായി കഴുകണം. പനി,ചുമ,ജലദോഷം എന്നീ ലക്ഷണങ്ങളുള്ളവരോട് ഇടപഴകരുത്. നോവൽ കൊറോണ ബാധിച്ച വ്യക്തിയെ ചികിത്സയ്ക്കുമ്പോൾ ആ വ്യക്തിയുമായി ഇടപഴകിയ വ്യക്തിയെ നിരീക്ഷണത്തിനായി 28 ദിവസം കോറന്റിനിൽ പ്രവേശിപ്പിക്കണം.28 ദിവസം ആയിട്ട് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ കുഴപ്പമില്ല.രോഗലക്ഷണങ്ങൾ കാണിച്ചാൽ ആശുപത്രിയിലേക്ക് മാറ്റണം. ഇവരുടെ ശരീരസ്രവങ്ങൾ പൂനയിലെ വൈറോളജി ലാബിലേക്ക് അയച്ച് കൊറോണ സ്‌ഥിതികരിച്ചാൽ വൈറസ് അയാൾക്കുണ്ട്. 1 മിനിറ്റ് എടുത്ത് കൈകൾ നന്നായി കഴുകണം. പ്രധാനമായി സോപ്പും വെള്ളവും ഉപയോഗിക്കുക. ജനസമ്പർക്കം ഒഴുവാക്കുക. നമുക്ക് ഒത്തൊരുമിച്ച് കൊറോണ വൈറസ് എന്ന മഹാവ്യാധിയെ തുരത്താം.

അസ്‌ന എ എസ്
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം