തരും തളിരും വൻമരം മാനം മുട്ടെ നിൽക്കുന്നു മരമേകുന്ന കായും കനിയും പൊരിയും വയറിനാമൃതാകും തണലും കുളിരും നൽകും മരമോ തളര്ന്നോർക്കൊരു താങ്ങാകും അന്തി ഉറങ്ങാൻ പാറി നടക്കും കിളികൾക്കതൊരു കൂടാകും മഴമേഘങ്ങൾ മാടി വിളിച്ചത് ഉലകിൽ കുളിർമഴ പെയ്യിക്കും!