സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ

ലോക്ക്ഡൗൺ

എന്തതിശയമേ ലോക്ക്ഡൗൺ ജീവിതം
എത്ര ശൂന്യകരമേ
വീട്ടിൽ നിന്നിറങ്ങുവാനാ‌യ് ഞങ്ങൾ എല്ലാവരും
കൈ കൂപ്പി പ്രാർത്ഥിക്കുന്നു
അപ്പോഴാണ് മോദിജി ലോക്ക്ഡൗൺ ജീവിതം
രണ്ടാഴ്ച നീട്ടിയത്
ഇനി എന്ത് ചെയ്യാനാ ഞങ്ങളീ വീട്ടിൽ
ബോറടിച്ച് ഇരുന്നീടുന്നു
തിന്നാൻ രുചിയുള്ള മീനില്ലല്ലോ
എങ്ങനെ ചോറിറങ്ങും
ഫോണും ടി.വിയുമാണ് ഏകാശ്രയം
അതുമിന്ന് മടുത്തല്ലോ
കൂട്ടുകാരേയും കുടുംബക്കാരേയും
കാണുവാൻ കൊതിയാകുന്നു
ഈ മഹാമാരിയെ ഞങ്ങൾ അതിജീവിക്കും
നിർദേശങ്ങൾ പാലിച്ച്
ഈ വേളയിൽ ഞങ്ങൾ ആരോഗ്യപ്രവർത്തകർക്കും
പോലീസുകാർക്കും കൈകൾ കൂപ്പിടുന്നു
ലോകം അതിജീവിക്കും ഈ മഹാമാരിയെ
ഒറ്റകെട്ടായി
 

ഹാഷ്രീൻ ബീഗം.എച്ച്
9 ബി സെൻ്റെ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത