പുനർജന്മം


ഇരുളിന്റെ മറ നീക്കി സൂര്യൻ ഉദിച്ചു ഉയർന്നു. അപ്പു നടക്കുകയാണ്. താഴ്വരകളിലൂടെ, കാട്ടുപാതയിലൂടെ, നദീതീരങ്ങളിലൂടെ, പച്ചപട്ടു വിരിച്ച മൈതാനത്തിലൂടെ, അരുവിയുടെ കള കള ആരവങ്ങളും പക്ഷികളുടെ മൂളിപ്പാട്ടും കേട്ട്.

ടൗണിലെ വൈദ്യശാലയിൽ മുത്തശ്ശിക്ക് മരുന്ന് വാങ്ങാനെത്തിയ അപ്പു അവിടം കണ്ട് അത്ഭുതപ്പെട്ടു പോയി. ഒരുപാട് ജനങ്ങൾ, കാലുകുത്താൻ ഇടമില്ലാതെ ചീറി പായുന്ന വാഹങ്ങൾ, ചുടുകാറ്റ്, തിളച്ചു നിൽക്കുന്ന സൂര്യൻ.വിയർത്തൊലിച്ച അവന് അവിടെ ഒരു മരവും കാണാൻ ആയില്ല. കുടിവെള്ളത്തിനുപോലും അവർ ചോദിക്കുന്നത് കൊള്ളവിലയാണ്. ഇത്രയും ആളുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇവിടെ മരങ്ങൾ ഇല്ല എന്നവൻ ചിന്തിച്ചു. പോകുന്ന വഴിയിലൊക്കെ വലിയ വലിയ കെട്ടിടങ്ങൾ. ഒരു നദിയോ കുളമോ ഇല്ല. ഈ പരിസ്ഥിതിയെ സംരക്ഷിക്കാൻഇവിടെ ആരും ഇല്ലായെന്ന് അവന് മനസ്സിലായി. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു. നാട്ടുകാരെ, നിങ്ങൾ ഓർക്കുക ഈ പരിസ്ഥിതി നശിച്ചാൽ നിങ്ങൾ ഇല്ലാതാകും. വായു കിട്ടാതെ മരിച്ചു വീഴും. ദയവായി നിങ്ങൾ ഈ ലോകത്തെ, ഈ നഗരത്തെ നശിപ്പിക്കാൻ ഇടവരുത്തരുത്. ഇതു കേട്ട ജനങ്ങൾ ഒറ്റകെട്ടായി നിന്ന് ആത്മാർത്ഥമായി പിന്നീട് മരങ്ങൾ വച്ചു പിടിപ്പിച്ചു. അവിടെ സുന്ദരമായ ഒരു സ്ഥലം പുനർജനിച്ചു.

അമ്മു ഡി.എസ്.
ഏഴ്.ബി. കെ.കെ.വി.യു.പി.എസ് വേട്ടമ്പള്ളി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ