ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ അത്യാഗ്രഹം
അത്യാഗ്രഹം
ചോണനുറുമ്പു സന്ധ്യയ്ക്കു ആഹാരം തേടി പുറപ്പെട്ടു. കുറേദൂരം ചെന്നപ്പോൾ അതിനു ഒരു പൊടിയരി കിട്ടി. അതുമെടുത്തു കൊണ്ട് കുറച്ചു ദൂരം പോയപ്പോൾ ഒരു നെ ടിയരി കണ്ടു. അപ്പോൾ പൊടിയരിയെ ഉപേക്ഷിച്ചിട്ട് നെ ടിയരിയുടെ അടുത്തെത്തി. അതിനെ കടിച്ചുകൊണ്ട് കുറെ ദൂരം പോയപ്പോൾ ഒരു പരുപ്പിന്റെ കക്ഷണം കണ്ടു. അപ്പോൾ നെടിയരിയെ ഉപേക്ഷിച്ചു പരുപ്പിൻ കക്ഷണത്തിനടുത്തെത്തി. കടിച്ചും വലിച്ചും നോക്കിയിട്ടും അതിനെടുക്കാൻ സാധിച്ചില്ല. ഒരുവിധത്തിൽ കടിച്ചുകൊണ്ട് കുറച്ചു ദൂരം പോയപ്പോൾ ഒരു ശർക്കര കക്ഷണം കണ്ടു. പരുപ്പിൻ കക്ഷണം ഉപേക്ഷിച്ചു ശർക്കരയുടെ അടുത്തെത്തി. ശ ർക്കരയെ കടിച്ചും വലിച്ചും നോക്കിയിട്ട് അനക്കുവാൻ പോലും സാധിച്ചില്ല. അതും ഉപേക്ഷിച്ചു വീണ്ടും പരുപ്പിന് കക്ഷണമെടുക്കാൻ പോയി. അവിടെ എത്തിയപ്പോൾ പരുപ്പിന് കക്ഷണത്തെ വേറൊരുറുമ്പ് കൊണ്ട് പോകുന്നത് കണ്ടു. കുറച്ചു ദൂരം പോയി നെടിയരി നോക്കിയപ്പോൾ അതിനെ വേറൊരുറുമ്പ് കൊണ്ട് പോകുന്നത് കണ്ടു. കുറച്ചുദൂരം പോയി പൊടിയരി നോക്കിയപ്പോൾ അതിനെയും വേറൊരുറുമ്പ് കൊണ്ട് പോകുന്നത് കണ്ടു. വീണ്ടും ശർക്കരയുടെ അടുത്ത് പോയപ്പോൾ അതിനെ ഒരു വലിയ കട്ടുറുമ്പ് കൊണ്ട് പോകുന്നത് കണ്ടു. പാവം ഉറുമ്പ് !അത്യാഗ്രഹം കാരണം ഒന്നും കിട്ടിയില്ല. കൂട്ടരേ ഇതിൽ നിന്നും ഒരു ഗുണപാഠം നിങ്ങൾ മനസ്സിലാക്കിയില്ലേ? അത്യാഗ്രഹിക്കുള്ളതും കൂടി നശിക്കുമെന്നു.
|