19:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13465(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യന് ജന്മം നൽകി
ജീവിതം നൽകി
വളർത്തിയെടുത്തോരാൾ ദൈവം
പക്ഷേ ദൈവം മനുഷ്യർക്ക്
സ്വത്തായി നൽകിയ പ്രകൃതിയെ
മനുഷ്യർതന്നെ താറുമാറാക്കുന്നു
പ്രകൃതിയെ നശിപ്പിച്ചുള്ള
മനുഷ്യരുടെ കടന്നുകയറ്റം
ഇതിന് മനുഷ്യർ
വലിയ വില തന്നെ കൊടുക്കണം
പ്രളയമായി ഭൂകമ്പമായി
ഉഷ്ണക്കാറ്റായി
അതു നമ്മെ ചുറ്റി വരിയുമ്പോഴും
നാം അറിയുന്നുവോ നമ്മൾതൻ
ക്രൂരത പ്രകൃതിയാം മാതാവിനെ
പിച്ചിചിന്തുമ്പോഴും
നാം ഓർക്കണം സർവ്വം
സഹയായവൾ ഒരുനാൾ
മാറിടും രുദ്രയായി
കോപാന്ധയായി
അതിൻ ജ്വാലയിൽ
കരിയാതിരിപ്പാൻ
നാം കൈകോർക്കുക
സംരക്ഷകരായി മാറിടാം
നമ്മൾതൻ അമ്മയെ
രക്ഷിച്ചിടാം ഒറ്റക്കെട്ടായ്.............