പൂക്കളും പുൽകളും വൻവൃക്ഷങ്ങളും പുഞ്ചവയലും നീർച്ചാലുകളും പരിപാവനമാം പരിസ്ഥിതിതൻ കരുണാർദ്രമാം ദാനങ്ങളല്ലോ. മർത്യർക്കും മറ്റു ജീവജാലങ്ങൾക്കും അക്ഷയപാത്രംപോൽ കനിഞ്ഞുനല്കി സർവവിഭവങ്ങളും, സ്നേഹമയിയാം ഈ അമ്മ. വനങ്ങളും മലകളും നീർച്ചോലകളും ആ അമ്മ ഏകിടുന്നു ജീവജാലങ്ങൾക്കായി. തൻ മക്കൾ തൻ സന്തോഷം കാണുവാനായി, ആ അമ്മ ഏറെ കൊതിച്ചീടുന്നു. വനങ്ങൾ വെട്ടിയും, കുന്നുകൾ നിരത്തിയും ജലാശയങ്ങളിലെ മണലൂറ്റിയും, ചൂഷണം ചെയ്യുന്നു മർത്യൻ പ്രകൃതിയെ, തൻ അത്യാഗ്രഹങ്ങൾക്കു മാത്രമായി. പ്രളയമായി , ഉരുൾപ്പൊട്ടലായി, രോഗങ്ങളായി തിരിച്ചടിച്ചു പ്രകൃതിദേവി. കൊറോണ തൻ രൂപത്തിലും, സംഹാരതാണ്ഡവമാടുന്ന ആ അമ്മതൻ മുന്നിൽ പകച്ചുപോയി മനുഷ്യകുലം. തൈകൾ നട്ടും, ജലാശയങ്ങളെ കാത്തും, വയലും കുന്നും മലയും കാത്തും സംരക്ഷിക്കാം കൂട്ടരേ പരിസ്ഥിതിയെ. അകന്നിരുന്നു തുരത്താം കോറോണയെന്ന മഹാവ്യാധിയെ കൈകൾ കോർത്തു പിടിച് കാക്കാം പരിസ്ഥിതിയെ വരും തലമുറയ്ക്കായി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത