ഒരു നുള്ളു കണ്ണീര് വാർത്തീലോകം വൃദ്ധയോട് ചേരുന്നു നാം ഏവരും.. ഭയമല്ല കരുതലാണടിയുറച്ചാൽ നാളിൽഅതിജീവനത്തിൽ കഥ പറയാം.. സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചു പോയി.. സർവവും വെട്ടി പിടിക്കുവാൻ നീ നേർത്ത സമവാക്യം ആദ്യം ഒന്ന് അതിൽ പിറവികൊണ്ടു.. നിൻ ബന്ധനത്തിൻറെ ചുരുളഴിച്ചിന്നവർ അന്ധകൻറെ വേഷം കെട്ടിയാടി.. ഈ മഹാമാരി തൻ വിധിയോർത്ത് കരയുവാൻ കഴിയില്ല മനുജാനിൽ കർമ്മഫലം.. വൻമതിൽ താങ്ങിയാ കോട്ടകൾ തച്ചുടച്ചിന്നവൻ ഇന്നലെ മണ്ണിലും തേരോട്ടമായി.. ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി ... അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും ഇരുളിന്റെ മറന്നിറങ്ങും ഒരു പുലരി വരെയും.. (വാനോളം വാഴ്ത്തി പുകഴ്ത്തീടാം ഈ നല്ല ആതുരസേവന നീതിതൻ പാലകർ) ലോകാ സമസ്താ സുഖിനോ ഭവന്തു