മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്

18:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmrs21140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുഭവക്കുറിപ്പ്       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുഭവക്കുറിപ്പ്      


നോവൽ കൊറോണ വൈറസ് മൂലം ലോകത്തിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു.ഈ മഹാരോഗം പടരുന്നതിനാൽ കേരളത്തിലും വ്യാപിച്ചു.കേരളത്തിലെ സ്കൂളുകളെല്ലാം അടച്ചു.എന്റെ എട്ടാം ക്ളാസിലെ രണ്ടു പരീക്ഷകൾ എനിക്ക് നഷ്ടമായി.സ്കൂൾ പൂട്ടി വിരുന്ന് പോകാമെന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ലോക്ഡൗൺ പ്രഖ്യാപിച്ചത്.അതോടെ വിരുന്ന് പോകാൻ സാധിച്ചില്ല.പിന്നെ ഞങ്ങൾ ആദ്യമൊക്കെ കളിക്കാൻ പോയിരുന്നു.പക്ഷേ ഇടയ്ക്ക് അവിടെ പോലീസ് വന്നതിനാൽ ഞങ്ങൾ കളിയും നിർത്തി.ഇപ്പോൾ ഞങ്ങളെല്ലാവരും ഞങ്ങളുടെ വീട്ടിൽ തന്നെ ഇരിക്കുകയാണ്. പിന്നെ ഞങ്ങൾ ചെറിയ രീതിയിൽ വിഷുക്കണി വെച്ച് ആഘോഷിച്ചു.അങ്ങനെ വീട്ടിലിരുന്ന് ടിവി കണ്ടും, വീട്ടിലെ ചെറിയ ചെറിയ പണി ചെയ്തുമാണ് ഞാൻ ഈ അവധിക്കാലം ചിലവഴിക്കുന്നത്.ഈ അവധിക്കാലത്ത് ഞാൻ എന്റെ ക്ലാസ്സിലെ എല്ലാ കൂട്ടുകാരെയും മിസ് ചെയ്യുന്നു.

ആദർശ്. ആർ
8A ഗവ.മോഡൽ റസിഡൻഷ്യൽ ഹയർസെക്കന്ററി സ്കൂൾ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം