ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ കീഴടക്കാം
കീഴടക്കാം
നമുക്കൊരുമിച്ച് കീഴടക്കാം പരസ്‍പരം കൈകൾ കോർക്കാതെ ഒറ്റ മനസ്സോടെ ഒറ്റ ലക്ഷ്യത്തോടെ കൊറോണയെ പ്രതിരോധിക്കാം
കൈകൾ ഇടയ്‍ക്കിടെ കഴുകീടാം യാത്രകളെല്ലാം ഒഴിവാക്കി നമുക്ക് ലോകത്തെ രക്ഷിച്ചീടാം കൂട്ടുകാരെ ദിവസങ്ങൾ പ്രതിരോധത്തിനായ് മാറ്റി വെച്ചിടാം
നമുക്ക് കൊറോണയെ പ്രതിരോധിക്കാം സർക്കാർ പറയുന്നതനുസരിക്കൂ നമ്മുടെ രാജ്യത്തെ രക്ഷിക്കൂ
പ്രതിരോധിക്കാം ഒറ്റക്കെട്ടായ് നമ്മുടെ ഓരോ കരങ്ങളായ് താങ്ങായീടാം ലോകത്തിനായ് കൊറോണയുടെ തീവ്രത കുറഞ്ഞീടും പ്രതിരോധ തീവ്രത കുറക്കാതെ കരുതലോടെ മുന്നേറിടാം
നമ്മെ രക്ഷിക്കാൻ മുന്നിറങ്ങുന്ന ഏവർക്കുമായ് അഭിനന്ദനങ്ങൾ നൽകീടാം ജാഗ്രതയോടെ ഭയമില്ലാതെ കീഴടക്കാം കൊറോണയെ.
മാസ്‍ക് ഇവയെല്ലാം ഉപയോഗിക്കാം ശുചിത്വമെല്ലാം പാലിച്ച് നമുക്ക് കൊറോണയെ അകറ്റിടാം
പ്രളയമെന്ന തീവ്ര ദുരന്തത്തെ നാം ഒറ്റക്കെട്ടായ് പ്രതിരോധിച്ചു അതുപോലെ കൊറോണയ്‍ക്കെതിരെ ജാഗ്രതയോടെ മുന്നേറിടാം
മാത്രമല്ല കൊറോണയെന്ന ഭീതിയെ കരുതി വിറങ്ങലിച്ച് നിൽക്കുന്ന ലോകത്തെ രക്ഷിച്ചീടാം.
|