ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ വിശേഷങ്ങൾ
ലോക്ക് ഡൌൺ വിശേഷങ്ങൾ
നന്ദിനി അറിഞ്ഞോ വിശേഷങ്ങൾ നീലൻ കാക്കയാണ്. വടക്കേപുരയിടത്തിലെ നാട്ടുമാവിലാണ് അവൻ്റെ കൂട് .
പട്ടണത്തിലാണ് ഇപ്പോൾ താമസം,ഇടക്ക് കൂട്ടിലെത്തും. വരുമ്പോൾ ഒരായിരം വിശേഷങ്ങൾ.“എന്താ നീലാ"? നന്ദിനി പശു തലനീട്ടി. "എന്ത് പറ്റി നിനക്ക് ?” നന്ദിനി ചോദിച്ചു. "എനിക്ക് അപകടമൊന്നും പറ്റിയില്ല പറ്റിയതെല്ലാം മനുഷ്യർക്കാണ്.നാട്ടിലാകെ കൊറോണ രോഗം പടർന്നിരിക്കയാണ്.ഓരോ ദിവസം എത്ര മനുഷ്യരാണ് മരിക്കുന്നതെന്നോ.നീ ഇതൊന്നും അറിഞ്ഞില്ലേ". "ഞാനെങ്ങനെ അറിയാനാ നീലാ.ആട്ടെ. .. എന്താണീ രോഗം.നിൻറെ മുഖം എന്താ ഇങ്ങനെ മറച്ചിരിക്കുന്നത്" ? "കൊറോണ വൈറസ് പടർത്തുന്ന രോഗമാണ് കോവിഡ് 19 . സമ്പർക്കത്തിലൂടെ ആണത്രേ രോഗം പടരുന്നത്.ദിവസങ്ങൾക്കു ശേഷം മാത്രമാണ് രോഗലക്ഷണം പ്രകടമാകൂ . പനിയും ചുമയും ശ്വാസതടസവും ആണ് ലക്ഷണം. രോഗം കൂടിയാൽ മരണം ഉണ്ടാകും ഇതിനു മരുന്നില്ല എന്ന് പറയുന്നു. മുഖം ഇതുപോലുള്ള മാസ്‌ക് കൊണ്ട് മറയ്ക്കുകയും കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നേരം കഴുകുകയും ചെയ്യ്താൽ ഒരു പരിധി വരെ രോഗം വരാതെ തടയാമത്രേ` പട്ടണത്തിൽ നിന്നും പോന്നപ്പോൾ ഞാനും ഒരു മാസ്‌ക് ധരിച്ചു ഒരു മുന്കരുതലായിട്ട്".നീലൻ പറഞ്ഞുനിർത്തി.'അപ്പോ നീലാ നമ്മളും സൂക്ഷിക്കണോ?നന്ദിനി പേടിയോടെ ചോദിച്ചു .ഇതുവരെ നമ്മളിലേക്ക് പകർന്നതായി അറിയില്ല.എന്നാലും സൂക്ഷിച്ചോ! നീലൻ മുന്നറിയിപ്പു നൽകി.
|