വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ലോകം അതിജീവനത്തിന്റെ പാതയിൽ

18:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകം അതിജീവനത്തിന്റെ പാതയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം അതിജീവനത്തിന്റെ പാതയിൽ
കോവിഡ് 19 (നോവൽ കൊറോണ വൈറസ് )ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കങ്ങളാണ് കൊറോണയെ പ്രതിരോധിക്കാനായി നടത്തിയത്. നിപയെ പ്രതിരോധിച്ച അനുഭവം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടായി.


ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറ്സ്നെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വര്ഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, വവ്വാൽ, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
ഏതാണ്ട് അൻപതോളം ഇനം കൊറോണ വൈറസുകൾ മൃഗംകളിൽ കാണപ്പെടുന്നുണ്ട്. വവ്വാലുകളിലാണ് ഇവ കൂടുതൽ കാണാറുള്ളത്. ഇതിൽ ആറുതരം കൊറോണ വൈറസുകൾ മനുഷ്യരിൽ രോഗം ഉണ്ടാക്കാറുണ്ട് ഇവയിൽ 229E, NL63, OC43, HKU1 എന്നീ നാലുതരം വൈറസുകൾ മനുഷ്യരിൽ ജലദോഷപ്പനിക് കാരണമാകുന്നുണ്ട്. എന്നാൽ ഇപ്പോൾ വ്യാപിക്കുന്ന കോവിഡ് 19 ജനിതക മാറ്റം വന്ന വൈറസ് ആണ് എന്നാണ് കണ്ടെത്തൽ. ദുര്ബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും
മുൻകരുതൽ

  • കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക
  • അനാവശ്യമായ യാത്ര ഒഴിവാക്കുക
  • മാസ്ക് ധരിക്കുക
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തുക
  • പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ വൈദ്യ സഹായം തേടണം
  • ശാരീരികാകലം പാലിക്കുക
  • ധാരാളം വെള്ളം കുടിക്കുക
ഭയം അല്ല വേണ്ടത് ജാഗ്രതയാണ്
STAY HOME BREAK THE CHAIN
അൽഫിയാ.എ
7D വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം