ദൈവത്തിന്റെ സ്വന്തം നാട്
പകർച്ചവ്യാധിയുടെ നാടായി…..
എന്തെന്തുരോഗങ്ങൾ, കീടങ്ങൾ,വ്യാധികൾ
മരണനിരക്കോ അതിഭീകരം…
രോഗത്തെ ഓർത്താൽ ഭീതി വേണ്ട
ജാഗ്രതയാണ് വേണ്ടത്…
സ്വയം ശുചിത്വം പാലിക്കണം
സ്വയം ചികിത്സകൾ പാടില്ല…..
ആഹാരത്തിന് മുൻപും പിൻപും കൈകൾ നന്നായി കഴുകിടൂ….
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൾ കരുതിയിടൂ….
നാടും നഗരവും വളരുമ്പോൾ
മാലിന്യവും വളരുന്നു….
മാലിന്യത്തെ നശിപ്പിക്കേണം
പരിസര ശുദ്ധി വരുതേണം…..
കരുതലോടെ മുന്നേറാം
ശുചിത്വം എന്നും പാലിക്കാം
ശുചിത്വം എന്നും പാലിച്ചാൽ
നല്ലൊരു നാളെ സൃഷ്ടിക്കാം……