ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/കൊറോണ കഥ പറയുമ്പോൾ
കൊറോണ കഥ പറയുമ്പോൾ
ഞാൻ കൊറോണ.എന്റെ ജനനം മൂക്ക് ചപ്പിയും ചിയോങ് ചൂങ് എന്നൊക്കെ കലപില സംസാരിക്കുന്ന ചൈനയ്ക്കാരുടെ ഇടയിലാണ്.ലോകത്ത് കണ്ടുപിടിത്തങ്ങളുടെ രാജാക്കൻമാരാണ് അവർ.അവരാണത്രേ എന്നെയും കണ്ടുപിടിച്ചത്.അങ്ങനെ ഞാൻ ലോകത്തിന്റെ പലഭാഗങ്ങളിലും എത്തി.അവിടെ ുള്ള ആളുകളെ കൊന്നൊടുക്കിയും ആശുപത്രിയിലാക്കിയും വിലസുന്നതിനിടയിലാണ് കേരളത്തെക്കുറിച്ച് കേൾക്കുന്നത്.അവിടെ എന്തിനെയും ചെറുത്ത് തോൽപിക്കുകയും എന്തിനും ഏതിനും കട്ടയ്ത്ത് ഒരുമിച്ച് നിൽക്കുകയുമൊക്കെ ചെയ്യുന്ന ആളുകളാണത്രേ അവിടെയുള്ളത്.ഇതൊക്കെ അറിഞ്ഞപ്പോൾ എന്റെ ചങ്ങാതിമാരോട് സലാം പറഞ്ഞ് ഞാൻ കേരളത്തിലേക്ക് വച്ചു പിടിച്ചു.കേരള അതിർത്തിയിൽ എത്തിയ ഞാൻ ഞെട്ടിപ്പോയി! എയർപോർട്ട് അടച്ചിട്ടിരിക്കുന്നു.റെയിൽവേ സ്റ്റേഷനും അടച്ചിട്ടിരിക്കുന്നു.വിമാനവുമില്ല,തീവണ്ടിയുമില്ല. എന്തിനു പറയുന്നു;സൈക്കിൾ പോലും നിരത്തിലിറങ്ങുന്നില്ല.ഇനിയെന്തു ചെയ്യുമെന്ന് ചിന്തിച്ചിരിക്കുമ്പോൾ എന്റെ ഭാഗ്യത്തിന് വിദേശത്തു നിന്നും വരുന്ന കുറച്ചു മലയാളികളെ ഞാൻ കണ്ടു.അവരുടെ കയ്യിൽ ഞാൻ കയറിപ്പറ്റി.കേരളത്തിലെ എല്ലാ ജില്ലകളിലും കയറിക്കൂടി.പക്ഷെ ഇവിടെ അധികകാലം വിലസാൻ പറ്റുമെന്ന് തോന്നുന്നില്ല.ഞാൻ കേരളത്തെ ക്കുറിച്ച് കേട്ടതൊക്കെ ശരിയാ.ഇവിടുത്തെ ആരോഗ്യപ്രവർത്തകരും പൊതു പ്രവർത്തകരും പോലീസുമൊക്കെ എന്നെ ഓടിക്കാൻ പല മാർഗങ്ങളും നോക്കുന്നുണ്ട്.ആളുകളൊക്കെ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കൈ കഴുകുന്നു.വീടും പരിസരവും ഒക്കെ വൃത്തിയാക്കുന്നു.അങ്ങാടികളൊക്കെ അണുനശീകരണി ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നു.ഇതൊക്കെ എന്റെ നാശത്തിനു കാരണമാകും .മാത്രവുമല്ല ആളുകളൊന്നും പുറത്തിറങ്ങുന്നുമില്ല.ഇനി ആകെയുള്ള പ്രതീക്ഷ സ്‍കൂളുകളിലെ കുരുന്നുകളായിരുന്നു.അവിടെയും എനിക്ക് പണി പാളി.ഞാൻ ചൈനയിൽ നിന്ന പുറപ്പെട്ടു എന്ന് കേട്ടപ്പോഴേ ഇവിടുത്തെ സർക്കാർ എല്ലാ വിദ്യാഭ്യാസസ്‍ഥാപന്ങ്ങളും അടച്ചു.കുട്ടികളൊക്കെ വീട്ടിലിരുന്ന് കളിച്ചും ചിരിച്ചും അവധിക്കാലപ്രവർത്തനങ്ങൾ ചെയ്‍തും കഴിഞ്ഞൂ കൂടുന്നു.എല്ലായിടത്തും ആശങ്ക വേണ്ട ജാഗ്രത മതി എന്ന ബോർഡും.ഒരു നിലയ്ക്കും ഇവിടെ പിടിച്ചു നിൽക്കാൻ കഴിയില്ല.അതിനു വലിയ പാടാ എന്നു തോന്നിയ ഞാൻ കുറച്ച് ആളുകൾക്ക് ഞാനെന്ന കൊറോണ അസുഖം പടർത്തി വന്ന വണ്ടിക്ക് ഞാൻ സ്ഥലം വിട്ടു.എന്നാലും നോക്കണേ എവിടെയുമില്ലാത്ത ജാഗ്രതയാണ് ഈ കൊച്ചു കേരളത്തിലുള്ളത്.ഇവിടുത്തെ ആളുകളൊക്കെ ഡബിൾ സ്‍ട്രോങ്ങാ. എന്ന്, കോവിഡ് 19 എന്ന കൊറോണ.
|