പ്രിയരേ നമുക്ക് കൈകോർക്കാം
വനത്തിനൊരിടം കണ്ടെത്താം
സ്കൂളിലോ വീട്ടിലോ നാട്ടുമുറ്റത്തോ
വനത്തിനൊരിടം കണ്ടെത്താം
ഇത്തിരിയിടം പ്രകൃതിക്കായി
കാടു കയറാൻ നൽകാം
സസ്യങ്ങൾ കൊണ്ടൊരു
ജൈവവേലിയുമൊരുക്കാം
അതിനുള്ളിൽ നമുക്കു കയറേണ്ട
നടക്കുകയും വേണ്ട
അവിടെ എന്തൊക്കെ മുളയ്ക്കുമെന്നും
ആരൊക്കെ വരുമെന്നും നിരീക്ഷിക്കാം
വനഭൂമി മർത്ത്യർ മരുഭൂമിയാക്കുമ്പോൾ
വനത്തിനൊരിടം കണ്ടെത്താം നമുക്ക്
വനത്തിനൊരിടം കണ്ടെത്താം