എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് 19

17:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aupskeralassery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }} <p>രാമുവും ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

രാമുവും ഗോപുവും കൂട്ടുകാരായിരുന്നു.എന്നും രാത്രി അത്താഴം കഴിച്ചതിനു ശേഷം അവർ എന്തെങ്കിലും സംസാരിച്ചിരിക്കും. അങ്ങനെ ഒരു ദിവസം അത്താഴത്തിനു ശേഷം രാമു പറഞ്ഞു 'ഗോപു, ലോകത്ത് കൊറോണ എന്നൊരു വൈറസ് പടർന്നു പിടിച്ചിട്ടുള്ള കാര്യം നിനക്കറിയില്ലേ. ഈ വൈറസ് മൂലം സ്കൂളുകൾ എല്ലാം അടച്ചു. വായുവിലൂടെയാണ് ഈ വൈറസ് പകരുന്നത് ' അപ്പോൾ ഗോപു പറഞ്ഞു. അതെ അതെ ഈ വൈറസ് നമ്മുടെ ശരീരത്തിൽ കയറിയാൽ ജലദോഷം, ചുമ ,ശ്വാസതടസം, പനി മേലുവേദന ഇവയെല്ലാം ഉണ്ടാകും. തുമ്മുമ്പോഴും ചുമക്കുമ്പോഴും ഈ വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കം വായയും തൂവാല കൊണ്ട് മറച്ചു പിടിക്കുക: ഇടക്കിടക്ക് കൈകൾ കഴുകുക. ആൾക്കൂട്ടം ഒഴിവാക്കുക ഇതെല്ലാം ചെയ്താൽ ഈ വൈസ് പകരുന്നത് തടയാം."ചൈനയിൽ നിന്നാണ് ഈ വൈറസ് പടർന്ന് പിടിച്ചത് '"രാമു പറഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ വൈറസ് പടർന്നു പിടിച്ചു കഴിഞ്ഞു. അതു കൊണ്ട് എല്ലാവരും ജാഗ്രതയോടു കൂടി ഇരിക്കണം എന്നാണ് സർക്കാർ പറയുന്നത്. എന്നു ഗോപു കൂട്ടി ചേർത്തു. കൊറോണയെ പറ്റി ഓരോന്ന് പറഞ്ഞ് അവർ ഉറങ്ങാൻ കിടന്നു.

ഗംഗ .ജെ
4A എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ