സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/അതിജീവനം

17:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


   കാലത്തിൻ ശാന്തമാo പൊൻ
വെളിച്ചത്തിൻ കാലനായി
വന്നൊരു കൂരിരുട്ടേ
ലോകമാം അതിശയിപ്പിക്കും
ഗോളത്തെ പതിയെ പതിയെ
വിഴുങ്ങിയ കൂരിരുട്ടേ
നിൻ തേജസ്സ് മായാതെ മാറാതെ
നിൻ ക്രൂരമാം പ്രകടനങ്ങൾ നീ തുടരുന്നുവോ ?
നിൻ പ്രകടനങ്ങൾ മികച്ചത് തന്നെ
സോദരാ നീ കേൾക്ക
ലോകമാം ഗോളത്തിൽ ഞങ്ങൾ നിന്നെ ഭയപ്പെടുകയില്ല
ജിഗരൂഗരായി ഒറ്റക്കെട്ടായി നിന്നെ പ്രതിരോധിക്കുക തന്നെ ഞങ്ങൾ
സോദരാ നീ കേൾക്ക് ഒറ്റക്കെട്ടായി പോരാടുക തന്നെ ഞങ്ങൾ
ഒറ്റക്കെട്ടായി അതിജീവിക്കുക തന്നെ ഞങ്ങൾ
സോദരാ അറിഞ്ഞു കൊള്ളൂ
വിജയം ഞങ്ങൾക്ക് തന്നെ

 

9 B സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത