കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

17:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21094 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം

എല്ലാ മനുഷ്യരിലും രോഗ പ്രതിരോധ ശേഷിയുണ്ട് .എന്നാൽ അതിന്റെ അളവിൽ വ്യത്യാസം ഉണ്ട്. ശരീരത്തിൽ പ്രവേശിക്കുന്ന അന്യ വസ്തുക്കളെ നശിപ്പിക്കാൻ നമ്മുടെ ശരീരത്തിന് ഒരു പ്രതിരോധ സംവിധാനം ഉണ്ട്. മരുന്നുകൾക്കുമുന്നേ നമ്മുടെ ശരീരം ശരീരത്തിലുള്ള രോഗാണുക്കളെ സ്വമേധയാ നശിപ്പിക്കുന്നു. ആരോഗ്യമുള്ള വ്യക്തിയിൽ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും.ആരോഗ്യം എന്നാൽ ശരീരം മാത്രമല്ല മനസ്സും ആരോഗ്യത്തോടു കൂടി ഇരിക്കണം എല്ലായ്പ്പോഴും..മനസ്സും ശരീരവും ആരോഗ്യത്തോട് കൂടി ഇരിക്കുന്ന വ്യക്തികളിൽ രോഗങ്ങളെല്ലാം കുറവായിരിക്കും. നമ്മുടെ രോഗപ്രതിരോധ സംവിധാനം വളരെ കാര്യക്ഷമമായി തന്നെ പ്രവർത്തിക്കും. ശരിയായ ആഹാര രീതിയും ശുചിത്വം പാലിക്കലും രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനായി കഴിയും. രോഗങ്ങൾ ഉണ്ടായിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് അത് വരാതെ സൂക്ഷിക്കൽ..അതിനായി നാം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനായി ആവശ്യമായ കാര്യങ്ങളെല്ലാം നമ്മുടെ നിത്യ ജീവിതത്തിൽ കൊണ്ടുവരേണ്ടതാണ്.

മുർഷിദ .ഒ.കെ
8 E കെ.എ.എച്ച്.എസ്. കോട്ടോപ്പാടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം