17:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nraj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വിളിക്കാതെ വന്ന അതിഥി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പടരുകയായ് പടരുകയായീ കാട്ടുതീ -
അതിരുകളില്ലാതെ വേലികൾ നോക്കാതെ
ലോകം നടുങ്ങി വിറങ്ങലിച്ച യീദുരന്തം
ഇന്നീ മലയാള നാട്ടിലും
രാപകലില്ലാതെ കാവലായ്
കാക്കിക്കുപ്പായക്കാർ വെള്ളയണിഞ്ഞ മാലാഖമാർ.
ചൂരലുമായ് മുന്നിലൊരു ടീച്ചറമ്മയും
ഒപ്പമൊരു തലശ്ശേരി മുഖ്യനും
വിഷുവില്ല , ആഘോഷമില്ല
എങ്കിലും പൂത്ത് വിടർന്ന് കണിക്കൊന്നകൾ.
പള്ളിയില്ല പട്ടക്കാരില്ല
എങ്കിലും കടന്നുപോയ് ഞായറാഴ്ചകൾ.
ബാങ്കുവിളികളില്ലെങ്കിലും
വീടെല്ലാം ദേവാലയമാക്കി മാറ്റി ജനത
വഴിയരികിൽ ഇഴയുന്ന പൗരരില്ല
നിരത്തിൽ വാഹന വ്യൂഹമില്ല
പുഴയിൽ വിഷമൊഴുക്കും
ഫാക്ടറികളില്ല
വാനത്തിൽ മൂളും യന്ത്രപ്പക്ഷിയില്ല
ഇങ്ങനെ പ്രകൃതി തൻ മാലിന്യമേറെ
കുറച്ചു ഈ മഹാമാരി
കൈകൾ കഴുകി, മുഖം മറച്ച്
അകലം പാലിച്ച് നേരിടം
വിളിക്കാതെ വന്നയീയതിഥിയെ.