അറഞ്ഞുകൊണ്ടായിരുന്നില്ലൊന്നുമേ അവസ്ഥകൾ ചെയ്യിക്കുന്നു നമ്മേ ഈ പ്രവർത്തിയിൽ സന്തുഷ്ടയല്ല ഞാനെങ്കിലും മറ്റു വഴികൾ ഒന്നുമേ കാണുന്നുമില്ല വിങ്ങുന്നു നെഞ്ചമെന്നാലുമിപ്പോൾ ആഗ്രഹിക്കുന്നുണ്ടാകല്ലയെന്ന പ്രതീക്ഷ പ്രകടനാധീതമായ് നിലകൊള്ളവേ കേഴുന്നു മാപ്പ്, ഞാൻ ചോദിക്കേണ്ടതില്ലെങ്കിലും കേണുപോകുന്നു; ക്ഷമിക്കുക ഉള്ളമറിയാമെന്നതുകൊണ്ട് മിണ്ടുന്നില്ലൊന്നുമേ സ്നേഹമാണെന്നും അങ്ങോട്ടുമിങ്ങോട്ടും സ്നേഹികയാകുന്നു ദു:ഖിതയെക്കാൾ ‘സ്നേഹിത’ വാക്കിനോടെന്നും പ്രിയം