അറഞ്ഞുകൊണ്ടായിരുന്നില്ലൊന്നുമേ
അവസ്ഥകൾ ചെയ്യിക്കുന്നു നമ്മേ
ഈ പ്രവർത്തിയിൽ സന്തുഷ്ടയല്ല ഞാനെങ്കിലും
മറ്റു വഴികൾ ഒന്നുമേ കാണുന്നുമില്ല
വിങ്ങുന്നു നെഞ്ചമെന്നാലുമിപ്പോൾ
ആഗ്രഹിക്കുന്നുണ്ടാകല്ലയെന്ന പ്രതീക്ഷ
പ്രകടനാധീതമായ് നിലകൊള്ളവേ
കേഴുന്നു മാപ്പ്, ഞാൻ ചോദിക്കേണ്ടതില്ലെങ്കിലും
കേണുപോകുന്നു; ക്ഷമിക്കുക
ഉള്ളമറിയാമെന്നതുകൊണ്ട് മിണ്ടുന്നില്ലൊന്നുമേ
സ്നേഹമാണെന്നും അങ്ങോട്ടുമിങ്ങോട്ടും
സ്നേഹികയാകുന്നു ദു:ഖിതയെക്കാൾ
‘സ്നേഹിത’ വാക്കിനോടെന്നും പ്രിയം