കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ ചൂടിനാൽ
വറ്റിവരളും ജലാശയങ്ങൾ
ഇറ്റുവെള്ളത്തിനായ് നെട്ടോട്ടമോടുന്ന
ജീവജാലങ്ങളും മാനുഷ്യരും
ഈ ദുരവസ്ഥയ്ക്കു കാരണക്കാർ നമ്മൾ
ഇക്കാര്യം നമ്മൾ മറന്നീടുന്നു
പ്രകൃതിയെ സ്നേഹിക്കുവാനായി നമ്മൾ
ഇനിയെങ്കിലും മറക്കാതിരിക്കൂ
വയൽ നികത്താനും കുന്നിടിക്കാനും
തുനിഞ്ഞിറങ്ങുന്നവർ ഓർത്തീടുക
പ്രകൃതിയാം സമ്പത്തു കാത്തിടാതെ
നമ്മൾക്കീ ഭൂമിയിൽ നിലനില്പില്ല
പ്രകൃതിയെ നമ്മൾ സംരക്ഷിച്ചാൽ
നമ്മുടെ ജീവിതം സുന്ദരമാം .......