രോഗം ചെറുക്കുവാൻ
രാഷ്ട്രങ്ങൾ തേടുന്നു
വൈവിധ്യമാർന്ന പോം-
വഴികളോരോന്നു...
നിഷ്ഫലം നിരങ്കുശ
പരിശ്രമമെല്ലാം
നിശ്ചയദാർഢ്യവും
ചോർന്നീടുന്നു...
അതിൽ ജയിക്കുന്നു ചിലർ
അതിജീവനത്തിന്റെ
നെറുകയിലെത്താൻ
പരിശ്രമിച്ചീടുന്നു...
അതികായ രാഷ്ട്ര-
ങ്ങളടി പതറീടുന്നു
ആയിരങ്ങൾ ജീവൻ
വെടിഞ്ഞീടുന്നു...
ശുചിത്വം വെടിഞ്ഞോരീ-
സംസ്കാരത്തിന്
മനുഷ്യന് കിട്ടിയ
തിരിച്ചടിയല്ലോയിത് !
അമീന എ
4 എ എൽ പി എസ് വള്ളക്കടവ് തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത