ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ കോവിഡ്‌-19 എന്ന മഹാമാരി

17:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്‌-19 എന്ന മഹാമാരി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്‌-19 എന്ന മഹാമാരി

ഉള്ളുരുകുകയാണി രാജ്യവും കേരളവും
കൊറോണയെന്ന അന്ധകാരമിന്ന്
നന്മയുടെ ആകാശത്തെ മറച്ചിരിക്കുന്നു
സമ്പർക്കമിന്ന് മരണകാരിണിയാകുന്നു
ലോകത്തിന് ഒന്നിൽ തുടങ്ങി
ഒന്നരലക്ഷത്തിലേറെ ജിവനുകളെടുത്ത
കോറോണയെ ചെറുക്കാൻ സാധ്യമോ?
ദൈവത്തിൻ സ്വന്തം നാടിന്ന്
കോവിഡിൻ സ്വന്തം നാടാകുമോ?
കാട്ടുതീപോലെ,കൊടുംകാറ്റുപോലെ
പടർന്ന കോവിഡിനെ സംഹരിക്കുന്നതിന്
ജാഗ്രതയെന്ന ആയുധമാണനിവാര്യം
അതിജീവനമെന്നതു കേരളത്തിൻ
മറുപേരാണത് നാം ഓർക്കുക
നന്മയുടെയും കരുതലിന്റെയും പൊൻ
പുലരി വിരിയിച്ച് പൂവിടുന്ന
ആയിരകണക്കിന് പൂമരങ്ങളെ
കാണുവാൻ കേരളത്തിന് സാധ്യമോ?
ദൈവത്തിൻ നിസഹായവസ്ഥക്ക്
ആരോഗ്യപ്രവർത്തനം തന്നെ തുണ
കോവിഡ്‌ വന്നതുപോലെ പോം
പ്രകാശത്തിൻ ആകാശം നാളെ
തെളിയുമെന്നതു തീർച്ച!
 

നന്ദന ഉത്തമൻ
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത