സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/വൈറസ്

വൈറസ്

വർഷാവസാനത്തിൽ പത്രത്തിൻ
കോണിൽ ഞാൻ കണ്ടു അവനെ
ഇത്ര ഭയങ്കരനാണെന്നോർത്തില്ല
പിന്നവൻ പത്ര താളുകളി
ലെല്ലാം ഇടം പിടിച്ചെന്നെ
നാളെ മുതൽ പഠനമില്ലെന്നും
പരീക്ഷകൾ ഇല്ലെന്നും കേട്ടു
ഞാൻ സന്തുഷ്ടയായി
അയ്യോ! ഇവനെ ഇത്ര ഭയ-
-ങ്കരനെന്നോർത്തില്ല
പള്ളിക്കൂടം അടപ്പിച്ചു
പള്ളികളെല്ലാം അടപ്പിച്ചു
ഈശ്വരൻ നിന്നിൽ തന്നെന്നു
എല്ലാം എല്ലാം പഠിപ്പിച്ചു
വീടുണ്ടെന്ന് ഓർമിപ്പിച്ചു
വ്യക്തിശുചിത്വം പഠിപ്പിച്ചു
പണ്ടുള്ള വീട്ടിൻ മുറ്റത്ത്
കിണ്ടി വയ്ക്കുന്നതെന്തിന്
യെന്നോർമിപ്പിച്ചു
ഈ വൈറസിനുമുന്നിൽ
പണ്ഡിതനെന്നന്നോ പാമരനെന്നോ
ധനികനെന്നോ ദരിദ്രനെന്നോയില്ലാതെ
അവൻ അടക്കി വാണു നാടെങ്ങും
ഉറ്റവർ ഉണ്ടാകണമെൻകിൽ
കൈകൾ കഴുകുകയും
അകലം പാലിക്കുകയും
എന്നുള്ള സന്ദേശങ്ങൾ നമ്മുടെ
ജീവനെ കൈത്താങ്ങാകുമെന്നെന്നും
 ഓർമിക്കുക നാമെന്നും
 

കുഞ്ഞുലക്ഷ്മി ടി.എസ്
6A സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത