കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/മനുഷ്യജന്മങ്ങൾ

17:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യജന്മങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യജന്മങ്ങൾ
           ഒരു പച്ചപ്പ്  നിറഞ്ഞ ഗ്രാമം സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബം വീടിലെക്ക് ഒരു കുഞ്ഞതിഥി വരുന്ന സന്തോഷത്തിലാണ് ആ ഭാര്യയും ഭർത്താവും. ഇരുവരുടെയും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു ആ സമയം . അവർ അവർക്ക് ജനിക്കാൻ പോകുന്ന പൊന്നോമനയേ കാണാൻ കാതിരുന്നൂ .അങ്ങനെ ആ ഒമ്പത്ത് മാസ കാലം കഴിഞ്ഞൂ . അവർ കാത്തിരുന്ന ആ സുന്ദരവും മനോഹരവും ഏറെ നാളായി കാത്തിരുന്ന ആ ശുഭ നിമിഷം വന്നു കഴിഞ്ഞിരിക്കുന്നു .അതെ ..... അവർക്കൊരു ആൺകുഞ്ഞ് ജനിച്ചിരിക്കുന്നൂ . ഇരുവർക്കും വളരെ അധികം സന്തോഷം അനുഭവപ്പെട്ട നിമഷമായിരുന്നു .
          
                       അങ്ങനെ അവർ അവരുടെ കുഞ്ഞു കുറുമ്പനുമായി ജീവിച്ചു വളരെ സന്തോഷമായി കഴിഞ്ഞു .കുഞ്ഞു വാവ അവരുടെ ജീവതത്തിൽ വന്നതിനു ശേഷം അവരുടെ ഇടയിൽ ആനന്ദത്തിന്റെ ചിരിയുടെ ഒരു പാട്  നല്ല നിമിഷങ്ങൾ കടന്നു കൂടി . അവർ അവരുടെ പൈതലിന്റെ വളർച്ചയിൽ സന്തോഷം കണ്ടു തുടങ്ങി . ആ കുഞ്ഞു ലളിതമായ മധുരമായ ശബ്ദതാൽ അമ്മാ ........ എന്നും അച്ഛാ ........ എന്നും മൊഴിയാൻ തുടങ്ങി അവരുടെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ നടന്നു കൊണ്ടെയിരുന്നൂ. അവരുടെ ഉണ്ണിയുടെ വീഴ്ചയിൽ മുറിവ് പറ്റുന്നുണ്ടായിരുന്നു മുറിവ് പറ്റിയത് ഉണ്ണിയുടെ ശരീരത്തിലാണങ്കിലും നിറുന്നതും വെദനിക്കുന്നതും എല്ലാം ഉണ്ണിയുടെ അമ്മക്കും അച്ഛനുമായിരുന്നൂ.
               അങ്ങനെ അവരുടെ ഉണ്ണി വലുതായി  സ്ക്കൂളിൽ നല്ല കുട്ടിയായി പഠിച്ചു ഒരു ചീത്ത സ്വഭാവവും ഇല്ലാതെ നല്ല കുട്ടിയായി കഴിഞ്ഞൂ . അമ്മ പറയുന്നതും അച്ഛൻ പറയുന്നതും അല്ലാതെ അവന് മറ്റൊരു ലോകവും ഇലായിരുന്നൂ. അതുപോലെ തന്നെ അവർക്കും  അങ്ങനെ തന്നെയായിരുന്നൂ ഉണ്ണി എന്ന് പറഞ്ഞാൾ അവർക്ക് ജീവനായിരുന്നൂ അവന്റെ ഒരാഗ്രഹവും അവരെ കൊണ്ട് ചെയ്യാൻ കഴിയുന്നതാണെങ്കിൽ അവർ ചെയ്യ്തു കൊടുക്കുമായിരുന്നൂ. അവൻ പഠിച്ചു കഴിഞ്ഞു നല്ലൊരു ജോലി , അവന് വിദ്ദേശത്തു നിന്ന് ഒരു ഇൻറ്റർവ്യൂ കത്ത് കിട്ടി അടുത്ത ആഴ്ച തന്നെ ജോലിക്ക് കയറണം . അതുകൊണ്ട് ഉണ്ണിക്ക് എത്രയും വേഗം വിദ്ദേശത്തെക്ക് പോകണമായിരുന്നൂ. അങ്ങനെ അവൻ വിദ്ദേശ തെക്ക് പോയി . അവിടെ എത്തിയതിനു ശേഷം അവൻ അവരെ അറിയിച്ചു . താമസ സൗകര്യങ്ങൾ എല്ലാം ശരിയായി എന്ന് അവരെ അറിയിക്കുന്നൂ മാസാ മാസം അവർക്ക്  നലൊരു തുക ഉണ്ണി ആയച്ചു കൊടു ത്തിരുന്നൂ . രണ്ട് , മൂന്ന് വർഷങ്ങൾക്കു ശേഷം അവരുടെ ഉണ്ണി തിരിച്ചെത്തി . ഉണ്ണി മാത്രമല്ല കൂടെ ഒരു പെൺകുട്ടിയുമുണ്ടായിരുന്നൂ .ഉണ്ണിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നൂ .
           അങ്ങനെ ഉണ്ണിയുടെ ഒരാഗ്രഹത്തിനും എതിരു നിൽക്കാത്ത ഉണ്ണിയുടെ അച്ഛന്റെയും അമ്മയും  സമ്മതത്തോടെ അവർ വിവാഹിതരായി .ഉണ്ണിയുടെ അച്ഛനും അമ്മക്കും കുട്ടിയെ കണ്ടേപ്പാൾ തന്നെ അവരുടെ സംസ്കാരത്തിനും വസ്ത്ര രീതിക്കും  പറ്റിയ ഒരു കുട്ടിയാരുന്നില്ലാ എന്ന് മനസ്സിലാക്കിരുന്നൂ പക്ഷേ മകന്റെ ഇഷ്ടത്തിന് എതിരു പറയാൻ കഴിഞ്ഞില്ല.  കല്യാണം കഴിഞ്ഞ് ആദ്യത്തെ ഒന്ന് രണ്ട് ദിനം കുഴപ്പമില്ലാതെ കഴിഞ്ഞൂ പക്ഷേ മൂന്നാം ദിവസം മുതൽ മകന്റെ ഭാര്യ അവൾ രണ്ട് ദിവസമിട്ട ആ മുഖമൂടി അഴിച്ചുമാറ്റി യെതാർഥ മുഖം കാണാൻ ആ പാവം മാതാപിതാക്കൾ കാണാൻ  തുടങ്ങി  എന്തങ്കിലും പറയുമ്പോൾ തർക്കുത്തരവും അനന്യരൊടെന്ന പോലത്തെ സ്വഭാവം കാണിക്കുന്നതും അവരെ ഏറെ  വേദനപ്പെടുത്തി. പതിയെ പതിയെ ആ അച്ഛന്റെയും അമ്മയുടെയും ഓമന പുത്രനിലും മാറ്റം കണ്ടു തുടങ്ങി മരുമകൾ ഓരോന്ന് പറഞ്ഞ് ഇല്ലാത്തതും ഉള്ളതിനെ തിരുത്തിയും ഉണ്ണിയോട് പറഞ്ഞ്  അവന്റെ ഉള്ളിൽ മരുമകൾ  അമ്മയൊടും അച്ഛനൊടും വെറുപ്പ് സൃഷ്ടിച്ചു .
   
             അവർക്ക് മരുമകൾ ഓരോന്ന് പറഞ്ഞപ്പോൾ വിശമം തോന്നിയില്ല പക്ഷേ സ്വന്തം മകനിൾ ഉണ്ടായ ആ മാറ്റം അവരുടെ ഉള്ളിൽ വിലയ നീറ്റൽ സൃഷ്ടിച്ചു. അമ്മേ........ അച്ഛാ ........എന്ന് വിളിച്ചിരുന്ന മകനും മരുമകളും പിച്ചകാർക്ക് കൊടുക്കുന്ന പരിപാലനം  പോലും തന്നില്ല . തന്റെ മകൻ തനിക്ക് തന്ന വേദന വളരെ വലുതായ അവരുടെ  മനസ്സിൽ അവ നീ മാറ്റം വരാൻ കാരണമായത് അവന്റെ ഭാര്യയാണേന്ന് അവർ തിരിച്ചറിഞ്ഞൂ .
                    ഒരു ദിവസം മകന്റെയും ഭാര്യയുടെയും സംസാരം അച്ഛനും അമ്മയും കേൾക്കാൻ ഇടയായി മരിമകൾ പറഞ്ഞൂ " അതെ നമ്മുക്കവരെ വല്ല വൃദ്ധസദനത്തിൽ കൊണ്ടാക്കാം"  മകൻ ഭാര്യയുടെ  വാക്ക് ഒരു  എതിർപ്പും കൂട്ടാതെ സമ്മതിച്ചു അത് കേട്ടപ്പോൾ ആ മാതാപിതാക്കൾക്ക് സഹിച്ചില്ല .
                  അങ്ങനെ അവർ വൃദ്ധസദനത്തിൽ എത്തി തന്നെ വളർത്തി വലുതാക്കി നിറയെ സ്നേഹം തന്ന ഭക്ഷണം വാരി തന്ന വേണ്ട എല്ലാ വിധ സാധനങ്ങൾ വാങ്ങി തന്ന ആ മാതാപിതാക്കളെ  ഇന്ന് ഇവിടെ ഉപേക്ഷിക്കുന്നു അവർ ഇത്ര കാലം  പകർന്ന സ്നേഹത്തെക്കാൾ അവൻ വില നൽകിയത് ഇന്നലെ കണ്ടോരു പെണ്ണിനു വേണ്ടിയാണ്.................
    
          നമ്മുടെ സമൂഹത്തിൽ വൃദ്ധസദനം കൂടാനുള്ള ഏതാനും കാരണങ്ങളിൽ ഒന്നാണിത്. ഇനി മുതൽ ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരരുതെന്ന് നമുക്ക് പ്രാർത്ഥിക്കാം.............
ജൂലിയ പവിഴം എ . വി
8 A കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്ദംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ