17:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോകമേ ഇനി എങ്ങോട്ട് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർച്ചവ്യാധിയിൽ പതറും മാനവർ
പകച്ചു നിൽക്കുന്നു മാനവർ ചുറ്റിലും
നിപ്പയും പ്രളയവും കൊറോണയും
നമ്മെ തകർത്തപ്പൊൾ
മാലോകരെല്ലാരും ഒന്നിച്ചു നിന്നു
ഒന്നുമറിയാതെ ഉണരുമ്പോഴും
ഒന്നുമറിയാതെ ഉറങ്ങുമ്പോഴും
പോയവരെക്കുറിച്ചോർത്തും
പോണവഴികളെകുറിച്ചോർത്തും
കുഞ്ഞു മനസിനെ നോവിക്കുന്നു
കളിചിരിയില്ലാത്ത ഈ നീണ്ട
യാത്രതൻ വേദനകൾ,
നീറുന്ന കാൽകളിൽ നോവുമാത്രം
ലോകമെ! ഇനി എങ്ങോട്ട്?