16:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37012(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ എന്നാ അശനിപാതം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേട്ടിടുന്നു തേങ്ങലുകളി പ്രപഞ്ചം മുഴുവൻ
കേട്ടിടുന്നു മൃത്യുവിൻ താണ്ഡവം
കൊറോണ എന്ന മഹാമാരിയിൽ വിറങ്ങലിച്ച് സ്തബ്ദരായ് മാനവർ
കൊറോണ എന്ന മഹാവ്യാധിയിൽ ഉഴലുന്നു മാനവർ
ചെറുത്തീടുക നാമൊന്നായ് ഈ മഹാവ്യാധിയെ
പകർന്നീടുക നാം ആരോഗ്യബോധനം
അകന്നീടാം നാളെയ്ക്കടുകുവാൻ
മറന്നിടാം മനസ്സിൻ ചാപല്യങ്ങളെ
ധനികൻ ഇല്ല ദരിദ്രനില്ല മനുഷ്യർ മാത്രം
മഹാമാരിയിൽ മറന്നുപോയി മതങ്ങൾ ജാതികൾ വേദങ്ങൾ വേദാന്തങ്ങൾ
അകന്നുപോയി വൈരാഗ്യ ചിന്തകൾ
ഈശ്വരൻ ഹൃദയത്തിലെന്നോർത്ത് തെളിച്ചിടാം ദീപനാളങ്ങൾ
നമിച്ചിടാം പല രക്ഷാകരങ്ങളെ പാലിച്ചിടാം നിയമവ്യവസ്ഥകൾ മടിയാതെ
ഉദിച്ചിടാം ഉണർന്നിടാം ഒരു നവ ലോകത്തിനായ്