16:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24268(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർഷാവസാനത്തിൽ പത്രത്തിൻ
കോണിൽ ഞാൻ കണ്ടു അവനെ
ഇത്ര ഭയങ്കരനാണെന്നോർത്തില്ല
പിന്നവൻ പത്ര താളുകളി
ലെല്ലാം ഇടം പിടിച്ചെന്നെ
നാളെ മുതൽ പഠനമില്ലെന്നും
പരീക്ഷകൾ ഇല്ലെന്നും കേട്ടു
ഞാൻ സന്തുഷ്ടയായി
അയ്യോ! ഇവനെ ഇത്ര ഭയ-
-ങ്കരനെന്നോർത്തില്ല
പള്ളിക്കൂടം അടപ്പിച്ചു
പള്ളികളെല്ലാം അടപ്പിച്ചു
ഈശ്വരൻ നിന്നിൽ തന്നെന്നു
എല്ലാം എല്ലാം പഠിപ്പിച്ചു
വീടുണ്ടെന്ന് ഓർമിപ്പിച്ചു
വ്യക്തിശുചിത്വം പഠിപ്പിച്ചു
പണ്ടുള്ള വീട്ടിൻ മുറ്റത്ത്
കിണ്ടി വയ്ക്കുന്നതെന്തിന്
യെന്നോർമിപ്പിച്ചു
ഈ വൈറസിനുമുന്നിൽ
പണ്ഡിതനെന്നന്നോ പാമരനെന്നോ
ധനികനെന്നോ ദരിദ്രനെന്നോ
യില്ലാതെ അവൻ അടക്കി വാണു നാടെങ്ങും
ഉറ്റവർ ഉണ്ടാകണമെൻകിൽ കൈകൾ കഴുകുകയും
അകലം പാലിക്കുകയും
എന്നുള്ള സന്ദേശങ്ങൾ നമ്മുടെ< ജീവനെ കൈത്താങ്ങാകുമെന്നെന്നും < ഓർമിക്കുക നാമെന്നും