ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം

16:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Annammajoseph (സംവാദം | സംഭാവനകൾ) (' '''"പരിസ്ഥിതി സംരക്ഷണം"''' ലോകം വളർന്നു,മർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"പരിസ്ഥിതി സംരക്ഷണം" 






ലോകം വളർന്നു,മർത്ത്യൻ വളർന്നു വിദ്യ വളർന്നു , ശാസ്ത്രം വളർന്നു. വളർന്നൊരു ലോകം മറന്നു തൻ അമ്മയെ പ്രകൃതിയാകും തൻ സ്വന്തം അമ്മയെ തൻ ജീവനാധാരമായൊരാ അമ്മയെ.

         സ്വന്തം സുഖം,പണം,ലാഭം, ധനം,             
         വികസനം മാത്രമായി അവരുടെ ലക്ഷ്യം.
         "മരം ഒരു  വരമെന്ന്" മറന്നു മനുഷ്യൻ
         കെട്ടിപ്പടുത്തു വൻ കെട്ടിടങ്ങൾ .
         വെട്ടി മരങ്ങൾ, മൂടി നദികൾ 
         ഫലമോ, മാലിന്യം സർവ്വത്ര മാലിന്യം.
         വളർച്ചകൾ എല്ലാം വിളർച്ചകളായി
         രോഗം പടർന്നു  തകർന്നു മനുഷ്യൻ.
         സംരക്ഷിക്കണം പ്രകൃതിയെ നാം
         നല്ലൊരു നാളെ പണിതുയർത്താൻ.

പ്രതിവിധി ഒന്ന് ഇത് മാത്രമേയുള്ളൂ ശുചിത്വം, പ്രതിരോധം തുടങ്ങിയവ. വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ പലവിധമുണ്ട് ശുചിത്വം. ശുചിത്വം എന്ന സദ്ഗുണം നാം വളർത്തിയെടുക്കണം തീർച്ചയായും.

        രോഗങ്ങളെ  നാമ്              
        പ്രതിരോധിക്കണം 
       വ്യായാമം, വൃത്തി
        എന്നിവ ശീലിക്കണം. 
       രോഗം വന്നിട്ട്
        ചികിത്സ
       തേടുന്നതിലും നല്ലത് 
       രോഗം
        വരാതിരിക്കുന്നതാ. 

വളർച്ചയുടെ ഈ കാലഘട്ടത്തിൽ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം. ശുചിത്വം പാലിച്ചു രോഗത്തെ ചെറുക്കാം നല്ലൊരു നാളെ പണിതുയർതാം. നല്ലൊരു ഭാവിക്കായി ഒരുമയിലുണരാം കൈകൾ കോർത്തു ഒന്നായ് മുന്നേറാം........