സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/ ഭീതി

16:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24672 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി

തുടരുന്നു തുടരുന്നു കൊറോണയാം
ഭീതിതൻ സംഹാരതാണ്ഡവം ലോകമെമ്പാടുമേ ...
ഒരുമിച്ചു നിന്ന് ചെറുത്ത് തോല്പിക്കാം
കൂട്ടരേ നമുക്കീ കൊറോണയാം പേടിയേ ...
പരിഭ്രമമില്ലാതെ കരുതലോടെ .
എതിരിടാം പൊരുതിടാം നമുക്കീ കൊറോണയെ
മനുജന്റെ ഹൃദയത്തി൯ ഭീതിതൻ വേരുകൾ
പൊട്ടിച്ചെറിഞ്ഞു വരികയെ൯ കൂട്ടരേ
ദൃഢനിശ്ചയത്തിന്റെ അഗ്നിതൻ നാളങ്ങൾ
നമ്മൾ തൻ ഹൃദയത്തി൯ താളമായി മാറട്ടെ ...
കൈകൾ കഴുകിടാം ശരീരം ശുചിയാക്കിടാം
 ഹൃദയത്തി൯ ശുദ്ധി കളഞ്ഞിടാതേ
എതിരിടും പൊരുതിടും വിജയത്തിലെത്തിടും
ഉറപ്പായും നമ്മൾ കൊറോണയ്ക്ക് മേൽ
ജാതിമതവർണഭേദങ്ങളെങ്ങുപോയ് ...?
സമ്പത്തി൯ അഹംഭാവങ്ങളെങ്ങു പോയ് ...?
പടരുന്നു പടരുന്നു ഈ മഹാവ്യാധി
അതിരുകൾ മതിലുകൾ നോക്കീടാതെ
പായുന്നു കൊലവിളിയോടെയീ വൈറസ്
ലോകരാജ്യങ്ങളോ മുൾമുനയിൽ
ദ്വേഷ വിദ്വേഷങ്ങളെല്ലാം മറന്നിന്ന്
ലോകരാജ്യങ്ങൾ സഹോദരങ്ങൾ
എതിരിടും പൊരുതിടും വിജയത്തിലെത്തിടും
ഒരുമിച്ചു നമ്മൾ കൊറോണയ്ക്ക് മേൽ .
 

അനാമിക എൻ കെ
6 c സെന്റ് . ജോസഫ്‌സ് യു പി സ്കൂൾ പങ്ങാരപ്പിള്ളി , ചേലക്കര
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത