കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ കൊറോണക്കാലം

16:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
അമ്മു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ അവൾ ഒരു വിളി കേട്ടു ..... " അമ്മൂ ..... അമ്മൂ..... നീ കുറേ നേരമായല്ലോ പോയിട്ട് വേഗം കുളിക്കാൻ വാ ....." 
        "അമ്മേ ദാ ..... വരുന്നൂ ..... ഞാനിന്ന് മേല് മാത്രേ കുളിക്കുന്നുള്ളൂ.. അമ്മു കൊഞ്ചിക്കുഴഞ്ഞ് കൊണ്ട് മറുപടി പറഞ്ഞു.
                 "എന്താ മോളേ നീ ഈ പറയുന്നത് ഇപ്പോൾ പ്രത്യേകിച്ച് കൊറോണക്കാലമല്ലേ .... കൊറോണ പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ വ്യക്തി ശുചിത്വം പാലിക്കണം." 
            അമ്മ അമ്മുവിനെ ഉപദേശിച്ചു. അതുകേട്ട് അമ്മു തലയാട്ടി എന്നിട്ട് തൻ്റെ അറിവും പങ്കുവച്ചു.
           "വ്യക്തിശുചിത്വം എന്നു പറഞ്ഞാൽ കുളിക്കലും പല്ലുതേക്കലും നഖം വെട്ടലുമൊക്കെയല്ലേ എനിക്കറിയാം" എന്നു പറഞ്ഞു കൊണ്ട് അമ്മു കുളിക്കാൻ പോയി അമ്മയും കൂടെ പോയി. നല്ല തണുപ്പ് എന്നു പറഞ്ഞു കൊണ്ട് അമ്മു അമ്മയോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.അമ്മ അവൾക്ക് ഉപദേശങ്ങൾ കൊടുത്തു.. പരിസരം നമ്മൾ എപ്പോഴും ശുചിയാക്കിവെക്കണം പ്ലാസ്റ്റിക്ക് വലിച്ചെറിയരുത് മാലിന്യങ്ങൾ വലിച്ചെറിയരുത്".. ഇത്തരം കാര്യങ്ങൾ നമ്മൾ എപ്പോഴും ശ്രദ്ധിക്കണമെന്ന് അമ്മ പറയുമ്പോഴാണ് അച്ഛൻ്റെ വണ്ടിയുടെ ശബ്ദം കേൾക്കുന്നത്... 

അച്ഛൻ യാത്രയുടെ വിശേഷങ്ങൾ പറഞ്ഞു... വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ പോലീസ് തടഞ്ഞു. ഞാൻ സാധനം വാങ്ങാൻ പോകുകയാണ് പെട്ടെന്ന് തിരിച്ചു പോകുമെന്ന് പറഞ്ഞപ്പോൾ പോലീസ് സമ്മതിച്ചു..

           അച്ഛൻ വാഷ്ബേസിനടുത്ത് പോയി കൈകഴുകി.അച്ഛനും ഉപദേശങ്ങൾ നൽകി. 
    " പുറത്തു പോയി വന്നാൽ നമ്മൾ 20 സെക്കൻ്റ് കൈ കഴുകണം .. "
      കൈ കഴുകുന്ന രീതിയൊക്കെ അച്ഛൻ പറഞ്ഞു കൊടുത്തു.. രോഗാണുക്കളൊക്കെ കൈകളുടെ എല്ലാ ഭാഗത്തു നിന്നും പോകുന്ന വിധം സോപ്പോ  ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകണമെന്ന് അച്ഛൻ പറഞ്ഞു.. അമ്മുവും ആവേശത്തോടു കൂടി വാഷ്ബേസിനടുത്ത് പോയി കൈകഴുകി.
അലൻ്റ.എസ്.സുനൽ
4.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ