മൃത്യു വരിയ്ക്കുവാൻ വിധികളെഴുതിയ ജീവിതനൗക ഞാനലങ്കരിച്ചു. മിഴിനീരു വറ്റി കരിഞ്ഞു പോയോർമ്മകൾ ഉയിരിൻ്റെ ഉൾക്കാമ്പിൽ കണ്ണടച്ചു. അമ്മതൻ താരാട്ടുപാട്ടിൻ്റെ മാറ്റൊലി അച്ഛൻ്റെ കൈകളിലേന്തിയ പൈതലായ് അമ്മതൻ മിഴിനീരൊന്നൊപ്പികൊടുക്കുവാൻ കഴിയാതെ പാതി മരിച്ചൊരെൻ കയ്യുകൾ ഓർമ്മകൾ എന്നിൽ പിറന്നു വീണു മാമ്പഴച്ചാറു നുണഞ്ഞൊരു ബാല്യമായ് സ്മരണതൻ ശിഖരത്തിലെ നിലാപക്ഷിയായ് നിർവ്വികാരത്തിൻ്റെ സാക്ഷിയായ് നിന്നുഞാൻ ഓടി നടന്നു രസിച്ചൊരെൻ കാലമെ എന്നരികിൽ നീ വന്നണഞ്ഞീടുമോ?