മരതകക്കുന്നിലെ പാല പൂത്തു മണവും കൊണ്ടാതിരാ കാറ്റു വന്നു. കാറ്റിന്റെ കൈകളിൽ വള കിലുങ്ങി കിലുകിലം കിലുകിലം വള കിലുങ്ങി. കിളിമൊഴിപ്പാട്ടിന്റെ ശീലുണർന്നു - ശിലകളിൽ മുട്ടി പുഴ ചിരിച്ചു ചിരി കേട്ടു താമരപ്പൂ ചിരിച്ചു പൂമണം പിന്നെയും പെയ്തിറങ്ങി. പുഴ മുറിച്ചതിരാവിൽ വഞ്ചി വന്നു പുതിയ പ്രഭാതത്തെ കൊണ്ടുവന്നു. പിന്നെയും പിന്നെയും പുഴ ചിരിച്ചു പുഴയൊരു പുണ്യമായൊഴുകീടുന്നു.