ദൈവത്തിൻ സ്വന്തദേശത്തെ കുമ്പിളി- ലാക്കാൻ ഇതാ അവൻ ജനിപ്പതു..... ചൈനയാണവൻ തൻ അമ്മയെങ്കിലും ജനിച്ചധികനാൾ കഴിഞ്ഞില്ലവനെത്തിപ്പെട്ടു അമേരിക്ക,ഇറ്റലി പിന്നെ ലോകം മുഴുവനിലും പച്ച മാംസാദികളാൽ ഉൽകൃഷ്ടനായവൻ ലോകമാസകലം കാർന്നുതിന്നുന്നു... ആരെന്നറിയേണ്ടവനെല്ലാവരും സോദരർ അതിനാലവനെത്തിപ്പെട്ടു ഇന്ത്യയെന്ന രാജ്യത്തിൽ കൊച്ചുകേരളമാദ്യം ലക്ഷ്യമിട്ടു.. കഴിഞ്ഞില്ലവളെ കീഴടക്കാൻ തട്ടിവീഴുന്നു ചിട്ടയാം പ്രതിരോധത്തിൽ മരുന്നില്ലവനെങ്കിലും പരിശ്രമിക്കുന്നു ആരോഗ്യപ്രവർത്തകർ, നേതാക്കൾ,നിയമപാലകർ,ഭരണകർത്താക്കൾ സർവ്വജനതയുമൊറ്റക്കെട്ടായ് ഇരിക്കൂ വീട്ടിൽ,നടക്കാതിരിക്കൂ നാട്ടിൽ കഴിയും നമുക്കവനെ കീഴടക്കാൻ..