ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

 ശുചിത്വം മഹത്വം

നല്ലതു ചെയ്യാം നാടിനു വേണ്ടി
നന്മ ചെയ്യാം നാടിനു വേണ്ടി
പാലിക്കേണം ശുചിത്വശീലങ്ങൾ
രോഗങ്ങൾ പകരാതെ അകറ്റീടാൻ
കൈകൾ നന്നായി കഴുകീടാം
രോഗാണുക്കളെ അകറ്റീടാം
പ്രതിരോധിക്കാം രോഗങ്ങളെ
പാലിച്ചീടാം നിർദ്ദേശങ്ങൾ
പകർന്നീടാം ശുചിത്വശീലങ്ങൾ
ഒന്നിച്ചൊന്നായി പ്രാർത്ഥിച്ചീടാം
ഒന്നിച്ചൊന്നായി നേടീടാം
നമ്മുടെ നാടിൻ ആരോഗ്യത്തെ
നമ്മുടെ നാടിൻ പ്രതീക്ഷയെ



 

സായൂജ് . എസ്
2 B ഗവ . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത